ആലുവ: ദേശീയപാതയിൽ ഐശ്വര്യ നഗറിലെ അപാർട്ട്മെന്‍റ് താമസിക്കാരിയെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ഐശ്വര്യ നഗർ സ്വദേശിയായ അനില തോമസിനെ (42) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തനിച്ചാണ് താമസിച്ചിരുന്നത്.ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്.
കാറിന്‍റെ പിൻസീറ്റിൽ ചരിഞ്ഞ് കിടക്കുന്നു നിലയിലാണ്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. വാഹനത്തിനകത്ത് ഈച്ചകളും എത്തിയിരുന്നു.അനില കാൻസർ ചികിത്സയിലായിരുന്നു. ആലുവ പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.