Share this Article
News Malayalam 24x7
ദമ്പതികളെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം
വെബ് ടീം
8 hours 7 Minutes Ago
1 min read
SABU

വെള്ളരിക്കുണ്ട്: മാലോം കാര്യോട്ട് ചാലിൽ ദമ്പതികളെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് വെള്ളിയാഴ്ച (സെപ്റ്റംബർ 18) ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷിയിടത്തിലേക്ക് പോയ ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് ഏക മകൻ മെൽവിൻ അന്വേഷിച്ചുചെന്നപ്പോഴാണ് ഇവരെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 

. തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories