Share this Article
News Malayalam 24x7
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു; പരിക്ക്
വെബ് ടീം
1 hours 41 Minutes Ago
1 min read
NSS SUKUMARAN NAIR

പത്തനംതിട്ട: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന് നിസാര പരുക്കേറ്റു. പത്തനംതിട്ട എം.സി റോഡിൽ പന്തളം കുരമ്പാല അമൃത സ്കൂൾ ജംഗ്ഷനിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ടെമ്പോ വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ സുകുമാരൻ നായരുടെ മൂക്കിനാണ് പരുക്കേറ്റത്. ചടങ്ങിൽ പങ്കെടുത്ത ശേഷം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.അപകടം നടന്നയുടൻ പ്രദേശത്തുണ്ടായിരുന്ന എൻ.എസ്.എസ് പ്രവർത്തകരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ മറ്റൊരു വാഹനത്തിൽ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. സുകുമാരൻ നായരുടെ മൂക്കിന് നേരിയ തോതിൽ രക്തസ്രാവമുണ്ടായെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ജീവനക്കാരും ഡ്രൈവറും അപകടത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories