Share this Article
News Malayalam 24x7
പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികൾ താമസസ്ഥലത്ത് മരിച്ചനിലയിൽ
വെബ് ടീം
posted on 24-07-2026
1 min read
BUDHIRAM SINGH

എറണാകുളം: പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ബുദ്ധിറാം സിങ് ഭാര്യ സുമതി സിങ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.ഇരുവരും ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഉച്ചഭക്ഷണത്തിനായി താമസസ്ഥലത്തേക്ക് പോയെങ്കിലും പിന്നീട് തിരികെ ജോലിക്കെത്തിയില്ല. ഇതോടെ സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് താമസമുറിക്കുള്ളിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories