Share this Article
News Malayalam 24x7
അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കവേ ലോറിയിടിച്ച് പരിക്കേറ്റ രണ്ട് വയസുകാരന് ദാരുണാന്ത്യം; അമ്മയ്ക്കും ഗുരുതര പരിക്ക്
വെബ് ടീം
posted on 24-07-2026
1 min read
isam

കണ്ണൂർ:  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു. ചെറുതാഴം ചുമടുതാങ്ങിയിലെ ‘നുറുല്‍ ഹയാ’യില്‍ ഐസാം (2) ആണ് മരിച്ചത്.പിലാത്തറ ചുമടുതാങ്ങി – കെ.എസ്.ഡി.പി റോഡില്‍ ആണ് അപകടം.

കഴിഞ്ഞ ദിവസം മാതാവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മാതാവിനും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories