Share this Article
News Malayalam 24x7
അഭിഷേകിന് മൂന്ന് വിക്കറ്റ്, രണ്ടാം ടി20യിൽ 90 റൺസ് ജയം, സിംബാബ്‌വെക്കെതിരെയുള്ള ട്വൻ്റി20 പരമ്പര ഇന്ത്യക്ക്
വെബ് ടീം
posted on 25-07-2026
1 min read
india

ഹരാരെ: സിംബാബ്വെക്കെതിരെയുള്ള ട്വൻ്റി 20 പരമ്പര ഇന്ത്യക്ക്. ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിലും 90  റൺസിന്‌  വിജയിച്ചതോടെയാണ് 3 മത്സരങ്ങളുള്ള പരമ്പര ഇന്ത്യ നേടിയത്. സിംബാബ്‌വെ 17.5 ഓവറിൽ 129  റൺസിന്‌ ഓൾ ഔട്ടായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മ, രണ്ട് പേരെ വീതം പുറത്താക്കിയ പ്രിന്‍സ് യാദവ്, യഷ് താക്കൂര്‍ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്.19 പന്തില്‍ 32 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.24  റൺസുമായി തദിവനാഷെ മരുമാനി,20 റൺസുമായി  റയാന്‍ ബേള്‍,19 റൺസുമായി  ബ്രാഡ് ഇവാന്‍സ് , 12 റൺസുമായി ഡിയോണ്‍ മെയേഴ്‌സ് എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.നായകൻ സിക്കന്ദർ റാസയ്ക്ക് റണ്ണൊന്നും നേടനായില്ല.

ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടിയിരുന്നു. 44 പന്തിൽ 81 റണ്‍സ് നേടിയ ഇഷാൻ കിഷനും  29 പന്തിൽ 60  റൺസ് നേടിയ തിലക് വർമയുമാണ് ഇ ന്ത്യക്ക് മികച്ച് സ്‌കോർ സമ്മാനിച്ചത്.ഹരാരെയിൽ നടന്ന ആദ്യ ട്വന്റി 20യിൽ ഇന്ത്യ ആധികാരിക വിജയമാണ് നേടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories