Share this Article
News Malayalam 24x7
ഓപ്പറേഷൻ തൂഫാൻ: അധ്യാപിക അറസ്റ്റിൽ
വെബ് ടീം
posted on 25-07-2026
12 min read
kavya

കോഴിക്കോട്: വടകരയിൽ ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാന്പ്ര ബിആര്‍സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങുന്നവര്‍ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ബിആര്‍സിയിലെ മറ്റൊരു അധ്യാപിക മരുതോങ്കര സ്വദേശി കെ.സി.കീര്‍ത്തന നേരത്തെ പിടിയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത് നടക്കുന്ന നടുക്കുന്ന സംഭവമാണ് പുറത്തുവരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories