Share this Article
News Malayalam 24x7
ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു; അറസ്റ്റിലായത് മോഷണക്കേസില്‍
വെബ് ടീം
posted on 23-07-2026
1 min read
PRIYA

കോഴിക്കോട്: മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു. തൃശ്ശിലേരി ചേക്കോട്ടുകുന്ന് പ്രിയ (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പ്രിയയെ ജയിലിലെ ശുചിമുറിക്കു സമീപം ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽ അധികൃതർ ഇവരെ ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

വെളളമുണ്ട സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ഈ മാസം 19 ന് ആണ് പ്രിയ അറസ്റ്റിൽ ആയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories