Share this Article
News Malayalam 24x7
പനി ബാധിച്ച് ആറുവയസ്സുകാരി മരിച്ചു
വെബ് ടീം
posted on 24-07-2026
1 min read
ITHAL

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജു-റീന ദമ്പതികളുടെ ഇളയമകളായ ഇതള്‍ (6) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

കാവുന്തറ എ.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഇതളിനെ കഴിഞ്ഞ ശനിയാഴ്ച പനി രൂക്ഷമായതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആദരസൂചകമായി കാവുന്തറ എ.എല്‍.പി. സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

ഇതളിന്റെ മൃതദേഹം രാവിലെ 10.30ഓടെ കാവുന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിവാനിയാണ് ഏക സഹോദരി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories