Share this Article
News Malayalam 24x7
നാട്ടിലെത്തിയത് കഴിഞ്ഞാഴ്ച; പാളം മുറിച്ചു കടക്കുന്നതിനിടെ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് 61കാരിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 02-07-2026
1 min read
TRAIN

ആലപ്പുഴ: പാളം മുറിച്ചു കടക്കുന്നതിനിടയിൽ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീ ട്രെയിൻ തട്ടി മരിച്ചു. മുളന്തുരുത്തി തുപ്പംപടി സെന്റ് ഓർത്തഡോക്സ് ചർച്ച് അരികുപുറം റോഡിൽ ജന്നത്തിൽ കെ.ആർ. രത്ന്നമ്മ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം.

ചെങ്ങന്നൂരിലുള്ള സഹോദരന്റെ വീട്ടിൽ എത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലുള്ള ബന്ധുവിനെ കാണാൻ ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവേ സ്റ്റേഷൻ തെറ്റിയ രത്‌നമ്മ ചെറിയനാട് സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് അടുത്ത ട്രെയിനിനായി എതിർ പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഇതേ ട്രാക്കിലൂടെ വന്ന ജനശതാബ്ദി എക്സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിച്ചു.

ബഹ്റൈനിലുള്ള മൂത്ത മകന്റെ അടുത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ നാട്ടിൽ എത്തിയത്. മക്കൾ: യദു കൃഷ്ണൻ, അനന്ദു കൃഷ്ണൻ, ആർച്ച ഉണ്ണി. മരുമക്കൾ: സ്നേഹ, അനഘ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories