Share this Article
News Malayalam 24x7
മുക്കം സ്‌റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ല; മൊബൈൽ ലൊക്കേഷൻ മൈസൂരിൽ, ഊർജിത അന്വേഷണം
വെബ് ടീം
posted on 02-07-2026
1 min read
mukkam si

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ബാലുശ്ശേരി പൂരത്ത് വീട്ടിൽ അബ്ദുൽ റഷീദിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്.

രാവിലെ ആറരയോടെ വീട്ടിൽ നിന്ന് മകളുമായി ബൈക്കിൽ ഇറങ്ങിയ അദ്ദേഹം, മകളെ ബാലുശ്ശേരി സ്റ്റാൻഡിൽ ഇറക്കിയിരുന്നു. എന്നാൽ അതിനുശേഷം അദ്ദേഹം ജോലി സ്ഥലമായ മുക്കം സ്റ്റേഷനിലോ തിരികെ വീട്ടിലോ എത്തിയിട്ടില്ല.

സിസിടിവി പരിശോധനയിൽ, റഷീദ് തച്ചംപോയിൽ എന്ന സ്ഥലം വരെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനുശേഷം അദ്ദേഹം എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories