Share this Article
News Malayalam 24x7
സ്‌കൂളിലേക്ക് പോയ കുട്ടി മടങ്ങിയെത്തിയില്ല; പാലക്കാട് പതിനാലുകാരനെ കാണാനില്ല
വെബ് ടീം
2 hours 6 Minutes Ago
1 min read
ABHIJITH

പാലക്കാട് കിഴക്കഞ്ചേരിയിൽ 14 വയസുകാരനെ കാണാതായതായി പരാതി. അടുക്കളക്കുളമ്പ് സ്വദേശി അനുരൂപിന്റെ മകൻ അഭിജിത്തിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം സ്‌കൂളിലേയ്ക്ക് പോയ അഭിജിത്ത് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കുടുംബം പറയുന്നു. കിഴക്കഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്ത്.

സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ തിരികെ എത്താതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.ചില ദിവസങ്ങളിൽ കുട്ടി താമസിച്ച് വീട്ടിൽ വരുന്ന പതിവുണ്ടായിരുന്നതിനാൽ ആദ്യം ​ഗൗരവത്തിൽ എടുത്തില്ലെന്നും രാത്രി ആയിട്ടും എത്താതെ ആയപ്പോൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും കുടുംബം പറഞ്ഞു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories