വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ യുഎസ് പ്രസിഡന്റ ഡോണാള്‍ഡ് ട്രംപിന് കൈമാറിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി നൊബേല്‍ ഫൗണ്ടേഷന്‍. നൊബേൽ പ്രതീകാത്മകമായി മറ്റൊരാള്‍ക്ക് കൈമാറാനാകില്ലെന്ന് നൊബേല്‍ ഫൗണ്ടഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രവും അതിന്റെ നിബന്ധനകളും ഫൗണ്ടേഷന്‍ ഉയര്‍ത്തിപ്പിടിക്കുന്നു.
മനുഷ്യരാശിക്കുവേണ്ടി ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കേണ്ടതെന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലായിരുന്നു സമാധാനത്തിനുള്ള നൊബേല്‍ ട്രംപിന് കൈമാറിയത്. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പുരസ്‌കാരം ട്രംപിന് നല്‍കിയത്.