Share this Article
News Malayalam 24x7
സിറിയയിൽ യുഎസ് വ്യോമാക്രമണം; ഐഎസ് കേന്ദ്രങ്ങൾ തകർത്തു, 'ഓപ്പറേഷൻ ഹോക്ക് ഐ സ്ട്രൈക്ക്'
US Airstrikes Hit ISIS Targets in Syria

സിറിയയില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ആക്രമണത്തില്‍ ഐഎസിന്റെ നിരവധി കേന്ദ്രങ്ങള്‍ തകരുകയും ഒട്ടേറെ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് സൂചന. കഴിഞ്ഞ മാസം സിറിയയില്‍ വെച്ച് നടന്ന ഐഎസ് ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് യുഎസ് ആക്രമണം നടത്തിയത്. 'ഓപ്പറേഷന്‍ ഹോക്ക് ഐ സ്‌ട്രൈക്ക്' എന്നാണ് ഐഎസിനെതിരായ ആക്രമണത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഡിസംബര്‍ 19 നും അമേരിക്ക സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. മധ്യ സിറിയയിലുടനീളമുള്ള 70 ഐഎസ് കേന്ദ്രങ്ങളാണ് യുഎസ് അന്ന് ലക്ഷ്യമിട്ടിരുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories