ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. 88 അംഗ പുരോഹിത സഭയാണ് മുജ്തബയെ ഖമനേയിയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഖമനേയിയുടെ ഖബറടക്കത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമമാണ് മുജ്തബയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ വിപ്ലവ ഗാര്‍ഡുമായി അടുത്ത ബന്ധമാണ് മുജ്തബയ്ക്ക് ഉള്ളത്.
59 കാരനായ മുജ്തബ ഖമനേയിയുടെ രണ്ടാമത്തെ മകനാണ്. ഇറാന്‍ ഭരണകൂടത്തിലെ അകത്തളങ്ങളില്‍ നിര്‍ണായക സ്വാധീനം ഉള്ള വ്യക്തിയാണ് മുജ്തബ. ഭരണകൂടത്തിലെ പിന്‍ഗാമികളെ വാര്‍ത്തെടുക്കുന്ന അലവി ഹൈസ്‌ക്കൂളിലാണ് മുജ്തബ പഠനം പൂര്‍ത്തിയാക്കിയത്. മതപണ്ഡിതരുടെ കീഴില്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ആയത്തുള്ള പദവി ലഭിച്ചില്ല. സൈനിക പശ്ചാത്തലവും മുജ്താബയ്ക്ക് ഉണ്ട്. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് ഹബീബ ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാന്റെ സൈനിക ഇന്റലിജന്‍സ് വൃത്തങ്ങളിലെ ഉന്നതരുമായി അടുത്ത ബന്ധമാണ് മുജ്തബയ്ക്കുള്ളത്. ഖമനേയി ഭരണകൂടത്തെ നിയന്ത്രിച്ചിരുന്നത് മുജാതബ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.