Share this Article
News Malayalam 24x7
വണ്‍പ്ലസ് സിഇഒയ്‌ക്ക് അറസ്റ്റ് വാറണ്ട്
വെബ് ടീം
posted on 14-01-2026
1 min read
ONEPLUS

തയ്പെയ്: തായ്‌വാനില്‍ നിന്ന് ആളുകളെ നിയമവിരുദ്ധമായി ജോലിക്കെടുത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വണ്‍പ്ലസ് മൊബൈല്‍ കമ്പനി സിഇഒ പീറ്റ് ലോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തായ്‌വാന്‍ സര്‍ക്കാര്‍. ലോകത്തെ ഏറ്റവും പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ വണ്‍പ്ലസിന്‍റെ സഹസ്ഥാപനകനും സിഇഒയുമായ Pete Lau-യുവിനെതിരെ തായ്‌വാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്‌തത്.

2014 മുതല്‍ ഒരു ഷെല്‍ കമ്പനി വഴി തായ്‌വാനില്‍ നിന്ന് വണ്‍പ്ലസ് 70 എഞ്ചിനീയര്‍മാരെ ജോലിക്കെടുത്തതായാണ് ആരോപണം. തായ്‌വാനും ചൈനയുമായുള്ള വാണിജ്യ ഇടപാടുകള്‍ നിയന്ത്രിക്കുന്ന ക്രോസ്-സ്ട്രെയിറ്റ് ആക്‌ടിന്‍റെ ലംഘനമാണ് വണ്‍പ്ലസ് കമ്പനി നടത്തിയിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. തായ്‌വാനില്‍ നിന്ന് ആളുകളെ കമ്പനികള്‍ ജോലിക്കെടുക്കുമ്പോള്‍ തായ്‌വാന്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി ചൈനീസ് കമ്പനികള്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം. എന്നാല്‍ വണ്‍പ്ലസ് ഇക്കാര്യത്തില്‍ വീഴ്‌ചവരുത്തായതായാണ് നിഗമനം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories