Share this Article
News Malayalam 24x7
പശ്ചിമേഷ്യൻ സംഘർഷം,​ കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകളിൽ മാറ്റം
വെബ് ടീം
posted on 16-07-2026
1 min read
air india

കൊച്ചി:  ഗൾഫ് മേഖലയിലുടനീളമുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിൽ നിന്നുള്ള ഇന്ന് രാത്രിയിലെ രണ്ട് വിമാനങ്ങളുടെ സർവീസ് നാളത്തേക്ക് മാറ്റി. ഇന്ന് രാത്രി ഏഴിന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ ( 17,​ വെള്ളി)​ പുലർച്ചെ 2.30നായിരിക്കും പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാത്രി 10ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ  8ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. രാത്രി 8.30ന് കൊച്ചയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10് പുറപ്പെടും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories