മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം കസാഖ്‌സ്താന്റെ എലേനാ റൈബാക്കിനയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലിൽ ഒന്നാം സീഡ് ബലറൂസിന്റെ ആര്യാന സബലേങ്കയെ 6-4, 4-6, 6-4 എന്ന സ്‌കോറിന് കീഴടക്കിയാണ് റൈബാക്കിനയുടെ കിരീട നേട്ടം. താരത്തിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്.
സബലേങ്കയോട് 2023-ലെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ തോൽവിക്ക് മധുര പ്രതികാരം ചെയ്യാനും റൈബാക്കിനയ്ക്കായി. 2023-ലെ ഫൈനലിൽ റൈബാക്കിനയെ കീഴടക്കിയായിരുന്നു സബലേങ്ക കന്നിക്കിരീടം ചൂടിയത്.