Share this Article
News Malayalam 24x7
അഞ്ച് വയസ്സുകാരി ടോയ് ട്രെയിനിൽ നിന്നും വീണ്, ചക്രങ്ങൾക്കടിയിൽപ്പെട്ട് മരിച്ചു
വെബ് ടീം
posted on 02-06-2026
1 min read
Anayra

ജോധ്പൂർ: വിനോദയാത്ര സഹിക്കാൻ കഴിയാത്ത വിഷമം ഉണ്ടാക്കിയ വാർത്തയാണ് രാജസ്ഥാനിൽ നിന്ന് വരുന്നത്. മണ്ഡോർ ഗാർഡനിൽ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വയസ്സുകാരി ടോയ് ട്രെയിനിൽ നിന്നും വീണ്, ചക്രങ്ങൾക്കടിയിൽപ്പെട്ട് മരിച്ചു. രാജസ്ഥാനിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

അനയ്‌റ എന്ന കുട്ടിയാണ് മരിച്ചത്. കുടുംബം ടോയ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഇതേത്തുടർന്ന് കുട്ടി സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ ബഹളം വെക്കുകയും ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഓപ്പറേറ്റർ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. ട്രെയിൻ പൂർണ്ണമായി നിർത്തുന്നതിന് മുൻപ് അതിന്‍റെ ചക്രങ്ങളിലൊന്ന് കുട്ടിയുടെ കഴുത്തിലൂടെ കയറിയിറങ്ങി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹബീബിന്‍റെ അനന്തരവളായ മുസ്‌കാൻ (20) എന്ന യുവതിക്കും പരിക്കേറ്റു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories