തിരുവനന്തപുരം; താരസംഘടനയായ അമ്മ' യുടെ പ്രശ്നങ്ങളിൽ ഇടപെടില്ലെന്നും സംഘടനയിലെ പ്രശ്നം പരിഹരിക്കുമെന്ന് 'അമ്മ തന്നെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പി സി വിഷ്ണുനാഥ്. താരസംഘടനയിലെ ആഭ്യന്തര പ്രശ്‍നങ്ങൾ അവർ പരിഹരിക്കും. സിനിമയിലെ ഏറ്റവും വലിയ പ്രശ്നമായ വിനോദനികുതി ഉടൻ ഒഴിവാക്കാനാവില്ല. ഷൂട്ടിംഗ് സംബന്ധിയായ കാര്യങ്ങൾക്ക് ഏകജാലക സംവിധാനം കൊണ്ടുവരാൻ നടപടി ഉണ്ടാകും. ഇ ടിക്കറ്റിങ് എന്നത് പരിഗണിക്കും.
പൈറസി തടയാൻ രണ്ട് സോണിൽ കൂടി ഓഫീസുകൾ തുറക്കും.സിനിമ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയിരുന്നു മന്ത്രി.