Share this Article
News Malayalam 24x7
യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ
വെബ് ടീം
posted on 02-06-2026
1 min read
tvk

തൂത്തുക്കുടി: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ. തൂത്തുക്കുടിയിലാണ് സംഭവം .

യൂത്ത് വിങ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ, ടിവികെ ഭാരവാഹി ജയപാൽ എന്നിവരാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.

തൂത്തുക്കുടി  എംപി കനിമൊഴി സംഭവത്തെ ശക്തമായി അപലപിക്കുകയും യുവതിയ്ക്ക് നീതി ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories