കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഒളിവില്‍ കഴിയുകയായിരുന്ന പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റിൽ. ബംഗളൂരുവിന് അടുത്തുള്ള ഓറൂസില്‍ നിന്ന് ഷീജയെ പ്രത്യേക അന്വേഷണം സംഘം പിടികൂടുന്നത്. പ്രിന്‍സിപ്പിന്റെ മാനസിക പീഡനം കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത് എന്നായിരുന്നു പരാതി. വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്നാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അതിന് ശേഷമാണ് പ്രിന്‍സിപ്പല്‍ ഷീജയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം കത്തിപ്പാറ സ്വദേശിനി അന്‍സിജയെ കോളജിലെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.