ഇ.ഡി വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുൻമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി എ മുഹമ്മദ് റിയാസ് എംഎൽഎ. ഇ.ഡിയെ ബിജെപി എങ്ങനെ ഉപയോഗിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. തലപോയാലും പാർട്ടി വിട്ടു പോകില്ല. ഫൈറ്റ് ചെയ്യും. ഉയർന്ന രാഷ്ട്രീയ നേതാവിനെ മകളായതുകൊണ്ടാണ് വീണയെ ആക്രമിക്കുന്നത്. വീണയുടെ ലേയ്ക്കർ എന്ന സ്ഥാപനത്തെക്കുറിച്ച് തൻ്റെ നോമിനേഷൻ പേപ്പറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ല. തന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ വേട്ടയാടുകയാണ്. ഇത്തരം റെയ്ഡുകളിലൂടെ ജനത്തിന്റെ മുൻപിൽ സംശയനിഴലിലാക്കാനാണ് ശ്രമിക്കുന്നതെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.