Share this Article
News Malayalam 24x7
കൊല്‍ക്കത്തയിലെ ഹോട്ടലിൽ തീപിടുത്തം; ഒമ്പത് മരണം
Kolkata Hotel Fire News

കൊൽക്കത്ത ഫ്രീ സ്കൂൾ സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ഒരു കുട്ടിയുൾപ്പെടെ ഒൻപത് പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി വരികയാണ്.

ചികിത്സാ ആവശ്യങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടസ്ഥലത്ത് അഗ്നിരക്ഷാ സേനയുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


കെട്ടിടത്തിനുള്ളിൽ പുക ശ്വസിച്ച് നിരവധി പേർ ബോധരഹിതരായിട്ടുണ്ടെന്നാണ് വിവരം. ഹോട്ടലിനുള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അറിയാൻ രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലഭിക്കുന്ന സൂചനകൾ. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories