Share this Article
നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും നാളെ മനിലയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന
Narendra Modi ,Donald Trump

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാളെ മനിലയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ക്വാഡ് ഉച്ചകോടിക്ക് ഇടയിലായിരിക്കും കൂടിക്കാഴ്ച. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികള്‍ ചര്‍ച്ചയാവും. അമേരിക്ക, റഷ്യ, ചൈന ഉച്ചകോടി നടക്കുന്നതിന് മുമ്പാണ് ഡൊണാള്‍ഡ് ട്രംപ് മനിലയില്‍ എത്തുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് നാല് മണിക്കാണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഉച്ചോകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് മനിലയില്‍ എത്തും. ഉച്ചകോടിയോടൊപ്പം ആതിഥേയ രാജ്യമായ ഫിലിപ്പീന്‍സുമായി പ്രതിരോധം, സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, ഇരുവിഭാഗങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിനുമാണ് ചര്‍ച്ചകളില്‍ പ്രധാന മുന്‍ഗണന നല്‍കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് ലോകനേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീന്‍സിലെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories