Share this Article
ദേശീയ പാതയിലെ പരിശോധന: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 3 മാസത്തിനിടെ പിടികൂടിയത് 12,179 നിയമലംഘനങ്ങൾ
12,179 Traffic Violations

കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ദേശീയ പാതയില്‍ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് മാസത്തിനിടെ കണ്ടെത്തിയത് 12,179 ഗതാഗത നിയമലംഘനങ്ങള്‍. 22,505 വാഹനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ആറുവരി പാതയില്‍ വണ്ടികള്‍ നിര്‍ത്തിയിടല്‍, ട്രാക്ക് തെറ്റിച്ച് ഓടിക്കല്‍, ഓവര്‍ടേക്കിങ്, അപകടയാത്രകള്‍, വണ്‍വെ തെറ്റിച്ച് തെറ്റായ ദിശയിലുടെയുള്ള ഡ്രൈവിങ് തുടങ്ങിയ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. 

ദേശീയ പാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന് നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാല്‍ ചിത്രങ്ങള്‍ പകര്‍ത്തിയാണ് നിലവില്‍ നടപടിയെടുത്തത്. ആറുവരി പ്പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും അനുമതിയില്ലെങ്കിലും ഇവയുടെ സഞ്ചാരം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തത് ആശങ്കയാകുന്നു. അപകടകരമായ അഭ്യാസങ്ങളും മത്സരയോട്ടവും ഒഴിവാക്കി റോഡ് നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories