Share this Article
‘ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും രക്ഷിക്കാനാവില്ല’; അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി
വെബ് ടീം
11 hours 7 Minutes Ago
1 min read
AMITAB BACHAN

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെ ഗുണ്ടാനേതാവ് ഗോൾഡി ധില്ലന്റെ വധഭീഷണി. തന്റെ രണ്ട് കൂട്ടാളികളെ അടുത്തിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് മുംബൈയിൽ വച്ച് മുതിർന്ന നടനെ ലക്ഷ്യമിടാനുള്ള പദ്ധതിയെ ബാധിച്ചിട്ടില്ലെന്നും ഗോൾഡി ധില്ലൻ അവകാശപ്പെട്ടു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ പ്രധാന കണ്ണിയും വിദേശത്തിരുന്ന് ഇന്ത്യയിലും കാനഡയിലും ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നയാളുമാണ് ഗോൾഡി ധില്ലൻ.

സമൂഹമാധ്യമത്തിലൂടെയുള്ള പോസ്റ്റിലൂടെയാണ് ഗുണ്ടാനേതാവ് ഭീഷണി മുഴക്കിയത്. വികാസ് താക്കൂർ, ദീപക് സിങ് എന്നിവരുടെ അറസ്റ്റ് തങ്ങളുടെ പദ്ധതിയിൽ ഒരു മാറ്റവും വരുത്തില്ലെന്നും, മുംബൈയിൽ തന്റെ ഏകദേശം 200 കൂട്ടാളികൾ സജീവമാണെന്നും ഇയാൾ മുന്നറിയിപ്പ് നൽകി.

സിഖ് സമുദായത്തിനെതിരെ സംസാരിക്കുന്നവർക്കെതിരെയും പോസ്റ്റിൽ ഭീഷണിയുണ്ട്. അമിതാഭ് ബച്ചന്റെയും മകൻ അഭിഷേകിന്റെയും പേരുകൾ പ്രത്യേകം എടുത്തുപറഞ്ഞ പോസ്റ്റിൽ, ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് പോലും ഇവരെ രക്ഷിക്കാനാവില്ലെന്നും മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സമൂഹമാധ്യമ പോസ്റ്റിന്റെയും അതിലെ അവകാശവാദങ്ങളുടെയും ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories