Share this Article
ടിവികെ മന്ത്രി ആദവ് അർജുനയും ഭാര്യയും വേർപിരിഞ്ഞു; 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമെന്ന് ഡെയ്സിയുടെ പോസ്റ്റ്
വെബ് ടീം
13 hours 42 Minutes Ago
1 min read
tvk adav

ചെന്നൈ: തമിഴ്നാട് മന്ത്രിയും ടിവികെ നേതാവുമായി ആദവ് അർജുന വിവാഹമോചിതനാകുന്നു. ഡെയ്സി മാർട്ടിനുമായുള്ള 14 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഇരുവരും പരസ്പര സമ്മതപ്രകാരമാണ് ബന്ധം പിരിയുന്നതെന്നാണ് വിവരം. ആദവിന്റെ ഭാര്യ ഡെയ്സിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 

‘‘സുഹൃത്തുക്കൾ, ജീവിതപങ്കാളികൾ, മാതാപിതാക്കൾ എന്നിങ്ങനെ പലവിധ അധ്യായങ്ങളിലൂടെ, സ്നേഹവും മനസ്സിലാക്കലും മാറ്റങ്ങളുമായി മുന്നോട്ടു പോയ 14 വർഷങ്ങൾ. ഇന്ന് ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് ഞാനും ആദവ് അർജുനും വ്യത്യസ്ത പാതകൾ തിരഞ്ഞെടുക്കുകയാണ്. മാതാപിതാക്കൾ എന്ന ഉത്തരവാദിത്തം ഒരുമിച്ച് നിറവേറ്റുന്നതും ഞങ്ങളുടെ കുട്ടിയുടെ സന്തോഷവും ആരോഗ്യവും ഉറപ്പാക്കുക എന്നതും എപ്പോഴും ഞങ്ങളുടെ പ്രഥമ പരിഗണനയായിരിക്കും. 

തമിഴ്നാട്ടിൽ വിജയ് മന്ത്രിസഭയിലെ പൊതുമരാമത്ത്, കായിക മന്ത്രിയാണ് ആദവ്. സാന്റിയാഗോ മാർട്ടിന്റെ മകളായ ഡെയ്സി സംരംഭകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories