Share this Article
News Malayalam 24x7
ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം; അനുമതി നല്‍കി അമേരിക്ക
US Permits India to Import Russian Oil

ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത ഉപരോധങ്ങൾ നിലനിൽക്കെ, റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് അമേരിക്കയുടെ പച്ചക്കൊടി. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ മുൻനിർത്തി റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിനെ എതിർക്കില്ലെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി.

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാകുന്നത് ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ആശ്വാസമാകും. ഉക്രെയ്ൻ വിഷയത്തിൽ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാൻ പാശ്ചാത്യ രാജ്യങ്ങളുടെ വലിയ സമ്മർദ്ദമുണ്ടായിരുന്നിട്ടും, സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യ സ്വീകരിച്ച ഉറച്ച നിലപാട് വിദേശകാര്യ നയതന്ത്ര രംഗത്തെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.


ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും വിപണിയിലെ വിലക്കയറ്റവും കണക്കിലെടുത്താണ് യുഎസ് ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നാണ് സൂചന. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തെ ഇന്ധനവില വലിയ തോതിൽ വർദ്ധിക്കാതെ നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article