Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
KSEB

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) അറിയിച്ചു. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായത്ര വൈദ്യുതി ലഭ്യമായില്ലെങ്കിൽ ഇന്ന് രാത്രി 7 മണി മുതൽ നിയന്ത്രണം വേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

മഴ മാറിനിൽക്കുന്നതും അന്തരീക്ഷ താപനില ഉയർന്നതു മൂലം വൈദ്യുതി ഉപയോഗം കുത്തനെ കൂടിയതുമാണ് പ്രതിസന്ധിക്ക് കാരണം. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ വർദ്ധിക്കാനാണ് സാധ്യത. എന്നാൽ രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നും KSEB വ്യക്തമാക്കി.


അതേസമയം, ഭാവിയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി പുറത്തുനിന്ന് 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങുന്നതിന് KSEB യ്ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 25 വർഷത്തേക്ക് വാങ്ങുന്ന ഈ സോളാർ വൈദ്യുതി 2028 മുതലായിരിക്കും ലഭ്യമാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories