Share this Article
News Malayalam 24x7
കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ പിരിച്ചുവിട്ടു
വെബ് ടീം
posted on 28-07-2026
1 min read
POLICE

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുള്ള കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ (കെപിഒഎ) പിരിച്ചുവിട്ടു. അതിന് പകരം മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. പൊലീസ് അസോസിയേഷനും കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമാണ് ഇനിയുണ്ടാവുക. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി മിൻഹാജ്‌ ആലം ഉത്തരവിറക്കി.

ഗ്രേഡ്‌ എഎസ്ഐ മുതൽ ഇൻസ്‌പെക്ടർവരെയുള്ളവർ അംഗങ്ങളായ സംഘടനയാണ് പിരിച്ചുവിട്ടത്.

സംസ്ഥാന പൊലീസ്‌ മേധാവി, ജില്ലാ പൊലീസ്‌ മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ അഡ്‌ഹോക്‌ കമ്മിറ്റി രൂപീകരിച്ചു.17 പേരടങ്ങുന്ന താൽക്കാലിക ഭരണസമിതി. സെപ്‌തംബർ 30നകം പുതിയ തെരഞ്ഞെടുപ്പ്‌ നടത്താനും നിർദേശമുണ്ട്‌. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന 'കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ' എന്ന സംഘടന ഇല്ലാതായി. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസുകാർ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories