Share this Article
News Malayalam 24x7
രമേഷ് പിഷാരടിയെ വീഡിയോ കോൾ ചെയ്ത് മമ്മൂട്ടി; പത്രിക സമർപ്പിക്കുന്നതിന് മുൻപ് താരത്തിന്റെ ആശംസ
വെബ് ടീം
posted on 21-03-2026
1 min read
mammootty

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ വീഡിയോ കോളിൽ വിളിച്ച് നടൻ മമ്മൂട്ടി. ശനിയാഴ്ച രാവിലെ പാലക്കാട് ആർഡിഒ ഓഫീസിൽ വരണാധികാരിക്ക് മുമ്പാകെയാണ് രമേഷ് പിഷാരടി നാമനിർദേശപത്രിക സമർപ്പിച്ചത്. ഡിസിസി ഓഫീസിൽനിന്ന് പ്രകടനമായി സ്ഥാനാർഥിക്കൊപ്പം അണികളുമുണ്ടായിരുന്നു. ഇതിന് മുമ്പാണ് രമേഷ് പിഷാരടിയെ തേടി മമ്മൂട്ടിയുടെ ഫോൺ കോൾ എത്തിയത്.

പാലക്കാട്ടെ മുൻ എംഎൽഎ ഷാഫി പറമ്പിൽ എംപിയുടെ സാന്നിധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ വീഡിയോ കോൾ. 'ഞങ്ങടെ രമേശേട്ടനെ ജയിപ്പിക്കണം എന്ന് എന്നോട് ആളുകൾ പറയുന്നു', എന്ന് പറഞ്ഞ് ഷാഫി രമേഷ് പിഷാരടിയെ ഷോൾ അണിയിച്ചു. പിന്നാലെയാണ് മമ്മൂട്ടിയുടെ വീഡിയോ കോൾ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന നിർമാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിയുടെ ഫോൺ കോൾ രമേഷ് പിഷാരടിക്ക് കൈമാറിയത്.ഫോൺ വാങ്ങിയ ഷാഫി, മമ്മൂട്ടിയെ സർ എന്ന് അഭിസംബോധന ചെയ്തു. മമ്മൂട്ടിയെ കണ്ടതോടെ സ്ഥാനാർഥികൾക്ക് ചുറ്റുമുള്ള അണികൾ ആവേശത്തിലായി. മമ്മൂട്ടിയോട് സ്ഥാനാർഥി അല്പനേരം സംസാരിച്ചു. പിന്നീടാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories