പത്തനംതിട്ട കോന്നിയിൽ പതിനേഴുകാരിയെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശിനിയായ അജമിനിസയെയാണ് കോന്നി പൂവൻപാറയിലെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പശുവിനെ മേയ്ക്കാൻ പോയതായിരുന്നു അജമിനിസ. പൂവൻപാറയിലുള്ള മുത്തശ്ശിയുടെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.പെൺകുട്ടി മാനസിക വെല്ലുവിളി നേരിട്ടിരുന്നു. ഏറെ നേരമായിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തിയത്.