തൃശൂർ: അനധികൃതമായി ചെത്തുകള്ള് വിൽപ്പന നടത്തി വന്നയാൾ പിടിയിൽ.ആട്ടോർ സ്വദേശി ചന്ദ്രനെയാണ് കോലഴി എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്കാരി ആക്ട് പ്രകാരം അറസ്റ്റിലായി റിമാൻഡ് ചെയ്തത്.
അനധികൃതമായി ചെത്തി ഉണ്ടാക്കിയ 5 ലിറ്റർ കള്ളും ചെത്തുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളുമായി ബൈക്കിൽ വരുമ്പോഴാണ് അസി എക്സൈസ് ഇൻസ് പെക്ടർ മനോജ് കുമാറും, സിവിൽ എക്സൈസ് ഓഫിസർമാരായ ആഷിക് ജോസഫ്, ഉല്ലാസ് എം എസ് ചേർന്ന് പിടികൂടിയത്.പ്രതി ചെത്ത് തൊഴിലിൽ നിന്നും വിരമിച്ചിട്ട് രണ്ട് വർഷക്കാലമായി. അനധികൃതമായി ചെത്തി കള്ള് വിൽപ്പന നടത്തിവരികയായിരുന്നു.