Share this Article
News Malayalam 24x7
എംഡിഎംഎയും സിറിഞ്ചുകളും കാറിൽ, സമൂഹമാധ്യമ ഇൻഫ്ലുവൻസർ മിനു അടക്കം നാലുപേർ പിടിയിൽ
വെബ് ടീം
11 hours 53 Minutes Ago
1 min read
mdma meenu

മലപ്പുറം: വേങ്ങര മങ്കട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തി വന്ന സമൂഹമാധ്യം ഇൻഫ്ലുവൻസർ അടക്കം നാലു പേർ അടങ്ങുന്ന സംഘം പൊലീസ് പിടിയിൽ. മലപ്പുറം ഹാജിയാർ പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി തോണ്ടിപുലാൻ വീട്ടിൽ ടി.പി.ഷബീർ (24), വേങ്ങര കൂരിയാട് സ്വദേശി  കുന്നത്തീരി വീട്ടിൽ സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി കൂട്ടപ്പിലാൻ വീട്ടിൽ ഇൻഫ്ലുവൻസർ മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  സനലിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസും മലപ്പുറം ഡാൻസാഫ് ടീമുമാണ് ഇവരെ പിടികൂടിയത്.

ബുധനാഴ്ച രാത്രി മലപ്പുറം കിഴക്കെത്തല വേങ്ങര റോഡിൽ അക്ഷയ സെന്ററിനു മുൻപിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കാറിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്നും 10.5 ഗ്രാം എംഡിഎംഎയും ഇതു ശരീരത്തിലേക്ക് കുത്താൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും തൂക്കിവിൽപനയ്ക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ചില്ലറവിൽപനയ്ക്കായി നൽകാൻ ഉപയോഗിക്കുന്ന സിപ്‌ലോക്ക് കവറുകളുടെ പാക്കറ്റും ലഹരി വിൽപനയിലൂടെ ലഭിച്ച കാൽ ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories