Share this Article
News Malayalam 24x7
മാട്രിമോണി സൈറ്റുകളിലൂടെയും തട്ടിപ്പ്; പ്രതി പിടിയില്‍
Fraud Through Matrimonial Sites

കോഴിക്കോട് മുക്കത്ത് മാട്രിമോണി സൈറ്റുകളിലൂടെയും സമൂഹമാധ്യമത്തിലൂടെയും വിവാഹമോചിതരായ സ്ത്രീകളെ ലക്ഷ്യമിട്ട് പൈസയും സ്വര്‍ണ്ണവും തട്ടിയെടുക്കുന്ന പ്രതി പിടിയില്‍. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഷിബിലി ആണ് മുക്കം പോലീസിന്റെ പിടിയിലായത്. കൊടിയത്തൂര്‍ സ്വദേശി സ്‌കൂള്‍ അധ്യാപികയുടെ പരാതിയിലാണ് മുക്കം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.  85 ലക്ഷത്തോളം വിവിധ സ്ത്രീകളിൽ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചാണ് ഷിബിലി മാട്രിമോണി സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും എന്ന് പറഞ്ഞാണ് പണം തട്ടിയിരുന്നത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ഏഴോളം കേസുകള്‍ നിലവിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories