Share this Article
News Malayalam 24x7
നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് നാളെ കേരളത്തിൽ
വെബ് ടീം
12 hours 19 Minutes Ago
1 min read
vijay

തൃശൂർ: നവരാത്രി ആഘോഷങ്ങൾക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ കേരളത്തിൽ എത്തും. തൃശ്ശൂരിൽ  ജ്വല്ലറി ഉടമയുടെ വസതിയിൽ ആഘോഷങ്ങളിൽ പങ്കെടുക്കും. 

കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് സജ്ജീകരിച്ചിരിക്കുന്ന ‘പെരിയാർ അറിവുലകം’ ലൈബ്രറിയുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 16) തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിർവഹിക്കും. തുടർന്ന് കോയമ്പത്തൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം അവിടെ നിന്ന് ഹെലികോപ്റ്ററിൽ കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിലെ ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

തമിഴ്നാട് മുഖ്യമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് വിജയ് കേരളത്തിലെത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories