തൃശൂർ: ഹണി ട്രാപ്പ് 12 മണിക്കൂറിനുള്ളിൽ കേസിലെ പ്രതികളെ അതിസാഹസികമായി പിടികൂടി തൃശ്ശൂർ സിറ്റി പോലീസ്.പണം തട്ടിയെടുത്തും കൂടുതൽ പണം ആവശ്യപെട്ടും ഭീഷണിപെടുത്തിയ ഹണിട്രാപ്പ് പ്രതികളായ പുത്തൂർ സ്വദേശിയുടെ പെൺസുഹൃത്തായ മാന്ദാമംഗലം സ്വദേശിയായ ഒറ്റക്കുന്നിൽ വീട്ടിൽ അലോന (19), അലോനയുടെ ആൺസുഹൃത്തായ കല്ലൂർ സ്വദേശിയായ അറങ്ങാശ്ശേരി വീട്ടിൽ ജോയൽ (20), തൃശൂർ മാന്ദാമംഗലം സ്വദേശിയായ മുരിക്കിൻപ്പാറ വാകക്കുഴിയിൽ വീട്ടിൽ ലിഷ (40). തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ വടൂക്കര കളപ്പാട്ടിൽ വീട്ടിൽ ആഷിദ് (32), പാലക്കാട് യാക്കര ചടനാംകുറിശ്ശി സ്വദേശിയായ മൈത്രിനഗറിലെ അൻസാർ (26) എന്നിവരെയാണ് പിടികൂടിയത്.ഒക്ടോബർ പത്തിനാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്.
പ്രതികൾ പൂത്തൂർ സ്വദേശിയെ ആക്രമിച്ച് പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ അലോനയുടെ ആവശ്യപ്രകാരം, തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ നിന്നും പരാതിക്കാരന്റെ കാറിൽ പലക്കാട്ടേക്ക് പോവുകയും, യാത്രയിലുടനീളം അലോന ഫോണിലൂടെ മറ്റ് പ്രതികൾക്ക് ഫോണിലൂടെ മെസ്സേജ് നല്കുകയും, അലോനയുടെ ഫോൺ സന്ദേശം കിട്ടിയ പ്രകാരം മറ്റു പ്രതികൾ ചേർന്ന് പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്ക് അടുത്തുള്ള ഹോട്ടലിൻെറ റൂമിലേക്ക് അതിക്രമിച്ച് കയറി പുത്തൂർ സ്വദേശിയ ദേഹോപദ്രവം ഏല്പിക്കുകയും കൈവശമുണ്ടായിരുന്ന കാറിൻെറ താക്കോൽ, പഴ്സ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചു വാങ്ങി പരാതിക്കാരനുമായി അലോനക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോകളും വീഡിയോകളും പ്രതികളുടെ ഫോണിൽ പകർത്തിയും പരാതിക്കരൻറെ പഴ്സിൽ ഉണ്ടായിരുന്ന 9000/- രൂപയും മൊബൈൽ ഫോണിലെ ഗൂഗിൾ പേ വഴി 16500/- രൂപയും തട്ടിയെടുക്കുകയും തുടർന്ന് രണ്ട് ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ഫോണിൽ ഫോട്ടോകളും വീഡിയോകളും ഭാര്യക്ക് അയച്ച് കൊടുത്തും സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചും പൊതു ജന മധ്യത്തിൽ നാണം കെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും തുടർന്ന് പല തവണയായി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
രണ്ടു ദിവസത്തിനു ശേഷം പുത്തൂർ സ്വദേശിയായ യുവാവ് ഒല്ലൂർ പോലീസ് സ്റ്റേഷനിലെത്തി, പരാതി നൽകി. ഒല്ലൂർ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചുള്ള അന്വേഷണത്തിൽ ഈ കേസ്സിലെ രണ്ടു പ്രതികളെ കുട്ടനെല്ലൂർ നിന്നും പിടിക്കുകയും, മറ്റു പ്രതികളെ മാന്നാമംഗലം, വടൂക്കര, പാലക്കാട് എന്നീ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയായിരുന്നു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസി ൻറെ നിർദ്ദേശപ്രകാരം അസിസ്റ്റൻറ് കമ്മീഷണർ രാജേഷ് ടി. ആർ, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷ്ണർ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് 12 മണിക്കൂറിനുള്ളിൽ അതിസാഹസികമായി പ്രതികളെ പിടികൂടുകയിരിക്കുന്നത്.