Share this Article
News Malayalam 24x7
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കൊല: പ്രതികള്‍ക്ക് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
വെബ് ടീം
2 hours 15 Minutes Ago
1 min read
suhail

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതികൾക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് റദ്ദാക്കി. പ്രായപൂർത്തിയാകാത്തവർക്കും നിയമപരമായ പ്രായപരിധി തികയാത്തവർക്കും മദ്യം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണർ കെ സാംബശിവറാവുവിന്റേതാണ് ഉത്തരവ്.

ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയറ്റ് നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.

അതേസമയം, കാര്‍ ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസ് അന്വേഷണത്തിന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു. അപകടമുണ്ടാക്കിയ കാറിൽ സാങ്കേതിക പരിശോധന നടത്തി. കസ്റ്റഡി ആവശ്യമില്ലെന്നും അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories