Share this Article
News Malayalam 24x7
രാജു കൊലക്കേസ്: പ്രതിയായ ഭാര്യ ലേഖ മേരിയ്ക്കെതിരെ അസഭ്യവർഷവും ചീമുട്ടയേറും
വെബ് ടീം
3 hours 9 Minutes Ago
1 min read
RAJU

കൊല്ലം: ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭാര്യ ലേഖ മേരിയെ (48) തെളിവെടുപ്പിനെത്തിച്ചപ്പോൾ അസഭ്യവർഷവും ചീമുട്ടയേറും. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ലേഖയുമായി കൊലപാതകം നടന്ന വീട്ടിൽ പ്രവേശിച്ചത്.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങിയത്. ഈ മാസം മൂന്നിനാണ് രാജു എഡ്വേഡ് മരണപ്പെട്ടത്.

സ്വത്തുതർക്കത്തെത്തുടർന്നു ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറയുന്നു. 3ന് പുലർച്ചെ ലേഖയും വീടിനടുത്തു താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്നു രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണെന്നാണു ലേഖ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ രാജുവിന്റെ കഴുത്തിൽ പാട് കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories