Share this Article
News Malayalam 24x7
വിവാഹം മുടങ്ങിയതിൽ വിഷമം, കൗൺസിലിം​ഗിനിടെ ഇറങ്ങിയോടി, പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
വെബ് ടീം
12 hours 0 Minutes Ago
1 min read
sruthi

കണ്ണൂർ: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശിയായ മാൾ ജീവനക്കാരിയായ  24കാരി ശ്രുതിയുടെ മൃതദേഹമാണ് കിട്ടിയത്.

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവർക്കും കഴിഞ്ഞ ദിവസം കൗൺസിലിംഗ് നൽകിയിരുന്നു.

ആ സ്ഥലത്തുനിന്നാണ് ശ്രുതി ഇറങ്ങിയോടി പുഴയിൽ ചാടിയത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടേയും നാട്ടുകാരനായ യുവാവിന്‍റേയും വിവാഹ നിശ്ചയം നടന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories