മലപ്പുറത്ത് എംഡിഎംഎയുമായി സോഷ്യല്മീഡിയ ഇന്ഫ്ളൂവന്സറായ യുവതി അടക്കം നാല് പേര് പൊലീസ് പിടിയില്. ഹാജിയാര് പള്ളി സ്വദേശി അനസ്, വേങ്ങര കൂരിയാട് സ്വദേശി സജാദ്, മങ്കട കര്ക്കിടകം സ്വദേശി ഷബീര് കൂട്ടിലങ്ങാടി സ്വദേശിയും ഇന്ഫ്ളൂവന്സറുമായ മിനു ജാസ്മിന് എന്നിവരാണ് പിടിയിലായത്. പ്രതികളില് നിന്നും ചില്ലറ വിപണിയില് അര ലക്ഷം രൂപ വില വരുന്ന 10.5 ഗ്രാം എം ഡിഎംഎയും കണ്ടെത്തി. കിഴക്കെത്തലവേങ്ങര റോഡില് നടത്തിയ പരിശോധനയില് കാറില് നിന്നാണ് പ്രതികളെ പിടികൂടിയത്. അരലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റല് ത്രാസ്, പാക്കിങ് കവറുകള്, ലഹരിവില്പ്പനയിലൂടെ ലഭിച്ച പണം, കാര് എന്നിവയും പോലീസ് പിടിച്ചെടുത്തു. വേങ്ങര, മങ്കട പ്രദേശങ്ങള് കേന്ദ്രീകരിച്ച് വിദ്യാര്ത്ഥികള്ക്കും യുവാക്കള്ക്കും എംഡിഎംഎ വില്പന നടത്തുന്നത് ഈ സംഘമാണെന്ന് പൊലീസ് പറയുന്നു. അനസ്, ഷബീര്, സജാദ് എന്നിവര് എംഡിഎംഎ കേസുകളില് മുന്പും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.