Share this Article
News Malayalam 24x7
വളർത്തുനായയിൽ നിന്ന് പേവിഷ ബാധയേറ്റ് 86കാരി മരിച്ചു
വെബ് ടീം
6 hours 23 Minutes Ago
1 min read
PET DOG

റാന്നി: പത്തനംതിട്ട റാന്നിയിൽ വളർത്തുമൃഗത്തിൽ നിന്ന് കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. റാന്നി തോട്ടമൺകാവ് സ്വദേശിനി ഏലിക്കുട്ടി ഇട്ടിയവിര (86) ആണ് മരിച്ചത്. മൂന്നുമാസം മുൻപാണ് ഏലിക്കുട്ടിക്ക് സ്വന്തം വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്.

എന്നാൽ, സംഭവസമയത്ത് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ഇവർ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോർട്ട് .പിന്നീട് രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ എത്തിച്ച ഉടൻ പേവിഷ പ്രതിരോധ മരുന്നുകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories