കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എസ്എഫ്ഐക്ക് മുന്നേറ്റം. 48 കോളേജുകളിൽ എസ്എഫ്ഐ 30 യൂണിയനുകളിൽ വിജയിച്ചു. ഇതിൽ 14 കോളേജുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കെഎസ്യുവിൽ നിന്നും, താമരശ്ശേരി ഐഎച്ച്ആർഡി യുഡിഎസ്എഫ് മുന്നണിയിൽ നിന്നും തിരിച്ചുപിടിച്ചു.
മീഞ്ചന്ത ഗവ. ആർട്സ് കോളേജ്, ഗവ. കോളേജ് മടപ്പള്ളി, ഗവ. കോളേജ് മൊകേരി, ഗവ. ലോ കോളേജ്, പേരാമ്പ്ര സി.കെ.ജി ഗവ. കോളേജ്, എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് മുചുകുന്ന്, കോടഞ്ചേരി ഗവ. കോളേജ്, കൊടുവള്ളി ഗവ. കോളേജ്, ഗവ. ഫിസിക്കൽ എജുക്കേഷൻ കോളേജ്, ഗവ. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ മാനാഞ്ചിറ, എസ്.എൻ.ഡി.പി കോളേജ് കൊയിലാണ്ടി, എസ്.എൻ. കോളേജ് ചേളന്നൂർ, എസ്.എൻ. കോളേജ് വടകര, കടത്തനാട് കോളേജ്, സി.യു.ആർ.സി പേരാമ്പ്ര, കൊയിലാണ്ടി ആർട്സ് ആൻഡ് സയൻസ് കോളേജ്, എസ്.എൻ. കോളേജ് ഓഫ് അഡ്വാൻസ്ഡ് എജ്യുക്കേഷൻസ് കുറ്റ്യാടി, ഐ.എച്ച്.ആർ.ഡി നാദാപുരം, ഐ.എച്ച്.ആർ.ഡി കിളിയനാട്, കോ-ഓപ്പറേറ്റീവ് കോളേജ് കുരുക്കിലാട്, മെഴ്സി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, പി.വി.എസ് കോളേജ് പന്തീരാങ്കാവ്, ഗുരുദേവ കോളേജ് കൊയിലാണ്ടി, എം.ഡി.ഐ.ടി ആർട്സ് കോളേജ്, സി.യു.ടി.ഇ.സി പാലോളിപ്പാലം, സി.സി.എസ്.ടി വടകര, എസ്.എം.എസ് വടകര, എസ്.എം.എസ് പുതിയറ എന്നീ ക്യാമ്പസ് യൂണിയനുകളിൽ എസ്എഫ്ഐ വിജയിച്ചു.
അതേ സമയം 13വർഷത്തിന് ശേഷം ബാലുശ്ശേരി ഗവ.കോളേജ്,കുന്നമംഗലം ഗവ. കോളേജ്,നാദാപുരം ഗവ. കോളേജ് തുടങ്ങിയ കോളേജുകളിൽ എം എസ് എഫ് ഒറ്റയ്ക്കും മുന്നണിയും വിജയിച്ചതായി അവകാശപ്പെട്ടു.