Share this Article
News Malayalam 24x7
ചികിത്സാ പിഴവിനെത്തുടര്‍ന്ന് സ്ത്രീ മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്ന്
Woman Dies Following Alleged Medical Negligence Due to Internal Bleeding

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെത്തുടര്‍ന്ന്  സ്ത്രീ മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന്. രക്തസ്രാവത്തിന് കാരണമായത് എന്തെന്ന് കണ്ടെത്തണം. സംഭവത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. മരിച്ച തങ്കമണിയുടെ ആന്തരികാവയവങ്ങള്‍ പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. 

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടില്ല. മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലിന് ശേഷമായിരിക്കും  പോലീസിന്റെ തുടര്‍നടപടികള്‍. ഗര്‍ഭാശയം നീക്കാന്‍ അഞ്ചിനാണ് തങ്കമണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും വിറയലോടുകൂടിയ പനി ബാധിച്ചു. രക്തം ഛര്‍ദിച്ചതോടെ ബന്ധുക്കളുടെ ആവശ്യപ്രകാരം തീവ്രപരിചരണ വിഭാഗത്തിലാക്കി. ഞായര്‍ രാവിലെ വീണ്ടും ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റി. ആദ്യ ശസ്ത്രക്രിയക്കിടയില്‍ ലാപ്രോസ്‌കോപിക് ഉപകരണം കൊണ്ട് മുറിവേറ്റതിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories