Share this Article
News Malayalam 24x7
ഓണ്‍ലൈന്‍ തട്ടിപ്പ്; 2 പ്രതികള്‍ പിടിയിൽ
Online Fraud Case: Two Individuals Arrested by Authorities

കണ്ണൂര്‍ പയ്യന്നൂരില്‍ 66 വയസ്സുകാരന്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ഷെയര്‍ മാര്‍ക്കറ്റിൽ  നിക്ഷേപിച്ചാല്‍ പ്രതിദിനം 5 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ഇയാളില്‍ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്തത്. രണ്ടു പ്രതികള്‍ പിടിയിലായി. കേരളത്തിലെ ഒരു പ്രമുഖ ബാങ്കിന്റെ പേരിനോട് സാമ്യമുള്ള പേരുപയോഗിച്ചാണ് തട്ടിപ്പുകാര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് വിശ്വസിപ്പിച്ചത്. ഇത് വിശ്വസിച്ച വയോധികന്‍ നാല് തവണകളായി 14 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.

എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിക്കാതിരിക്കുകയും, നിക്ഷേപിച്ച പണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീട് യാതൊരു മറുപടിയും ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ഇയാള്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories