Share this Article
News Malayalam 24x7
കഴിഞ്ഞ വർഷം കൈവിട്ട കുസാറ്റ് തിരിച്ചുപിടിച്ചു, എസ്എഫ്ഐക്ക് ഉജ്വല വിജയം
വെബ് ടീം
2 hours 27 Minutes Ago
1 min read
cusat sfi

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. യൂണിയൻ കെഎസ്‍യുവിൽ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു. തുടർച്ചയായി എസ്എഫ്ഐ വിജയിച്ചു വരുന്ന കുസാറ്റിൽ കഴിഞ്ഞ വർഷം കെഎസ്‍യു നേതൃത്വത്തിലുള്ള എസ്എഫ്ഐ ഇതര മുന്നണി വിജയിച്ചിരുന്നു.ഇത്തവണ ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പ് മുതൽ എസ്എഫ്ഐ ആധിപത്യം വിടാതെ നിലനിർത്തി. പല സീറ്റുകളും എതിരില്ലാതെ വിജയിക്കുന്ന സ്ഥിതിയുണ്ടായി. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ 13 സീറ്റ് എസ്എഫ്ഐ നേടി.

മുൻഗണനാ വോട്ടിങ് നടന്ന വൈസ് ചെയർപേഴ്സൺ, ജോയിന്‍റ് സെക്രട്ടറി സീറ്റുകളിൽ ഒന്ന് വീതം കെഎസ് യു മുന്നണി നേടി. ജെ ബി റിതുപർണ (ചെയർപേഴ്സൺ), സി എസ് ആദിത്യൻ (ജനറൽ സെക്രട്ടറി), കെ ഹരിശങ്കർ, (വൈസ് ചെയർപേഴ്സൺ), പി വി അജിത് (ജോയിൻ്റ് സെക്രട്ടറി), ജെ എസ് അക്ഷയ് രാജ് (ട്രഷറർ), വിവിധ വിഭാഗം സെക്രട്ടറിമാർ അതുൽ രാജ് (ആർട്സ്), വൈശാഖ് വിനയ് (സ്പോർട്സ് ), എം അതുൽദാസ് (പരിസ്ഥിതികാര്യം), ആദിത്യൻ ശ്രീജിത്ത് (വിദ്യാർഥി ക്ഷേമം), ജോസഫ് ഫ്രാൻസിസ് (ടെക്നിക്കൽ അഫയേഴ്സസ്), പി എച്ച് ഹിദുൽ (ലിറ്ററേച്ചർ ക്ലബ്) നന്ദന ബോസ് (അക്കാഡമിക് അഫയർ ) റിഷിത് വി നമ്പ്യാർ (ഓഫീസ്) എന്നിവരാണ് വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികൾ. തുടർന്ന് ക്യാമ്പസിൽ എസ്എഫ്ഐ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories