തിരുവനന്തപുരം: മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയാണ് ആദ്യമായി തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു. ഇതിനെ അനുകൂലിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ് പ്രസ്‌താവന നടത്തിയിരുന്നു. കാലാവസ്ഥാ മാറ്റം മൃഗശാലയിലെ മൃഗങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതായും നിരവധി മൃഗങ്ങൾ ചത്തുപോകുന്നതായും മുൻപുണ്ടായിരുന്ന പല മൃഗങ്ങളെയും ഇപ്പോൾ മൃഗശാലയിൽ കാണുന്നില്ലെന്നും മേയർ പറഞ്ഞിരുന്നു. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്‌ക്ക് അനുയോജ്യമായ ഉൾപ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ എതിർത്ത് പ്രതിപക്ഷമായ സിപിഐഎമ്മും രംഗത്തെത്തി. നീക്കം വാണിജ്യ ലക്ഷ്യം മുന്നിൽ കണ്ടെന്ന് വി കെ പ്രശാന്ത് എംഎൽഎ വിമർശിച്ചു.