Share this Article
News Malayalam 24x7
ഒൻപതുമാസം മുൻപ് വീട്ടിൽ നിന്നും കാണാതായ യുവാവിനെ മെഡിക്കൽ കോളേജ് പൊലീസ് സംഘം ഡൽഹിയിൽ നിന്നും കണ്ടെത്തി
വെബ് ടീം
1 hours 32 Minutes Ago
1 min read
missing

ന്യൂഡൽഹി/തൃശൂർ: ഒൻപതുമാസം മുൻപ്  വീട്ടിൽ നിന്നും കാണാതായ യുവാവിനെ മെഡിക്കൽ കോളേജ് പൊലീസ് സംഘം ഡൽഹിയിൽ നിന്നും കണ്ടെത്തി. 2025 ഡിസംബർ 30 നു വിട്ടിൽ നിന്നും ജോലി അന്വേഷിച്ചു പോയ അവണൂർ സ്വേദശിയെ കാണാതായതിനെ തുടർന്നാണ്  കുടുംബം  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസിന്റെ

പ്രാഥമിക അന്വേഷണത്തിൽ ഫോൺ കോൾ വിവരങ്ങൾ (CDR) വഴി ഇദ്ദേഹം ചെന്നൈയിലാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും, പിന്നീട് ഫോൺ നഷ്ടപ്പെട്ടതോടെ ലൊക്കേഷൻ കണ്ടെത്തുന്നത് ദുഷ്കരമായി. എന്നാൽ, പിന്നീട് അപരിചിതമായ ഒരു നമ്പറിൽ നിന്ന് കാണാതായ ആൾ മാതാപിതാക്കളെ വിളിക്കുകയും തുടർന്ന് വിളിച്ച ഫോൺ നമ്പർ പോലീസ് ലൊക്കേഷൻ പരിശോധിച്ചതിൽ അദ്ദേഹം ഡൽഹിൽ ഉള്ളതായി  മനസിലാക്കുകയും ചെയ്തു.ഫോൺ നമ്പർ ഉടമയെ വിളിച്ചതിൽ പിന്നീട് അദ്ദേഹത്തെ അവിടെ കണ്ടിട്ടില്ലെന്നും അറിയിച്ചു. അപരിചിതമായ നമ്പറുകളിൽ നിന്ന് മാസങ്ങൾ കൂടുമ്പോൾ മാത്രമാണ് അയാൾ മാതാപിതാക്കളെ വിളിച്ചിരുന്നത്, താൻ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ ഉള്ള വിവരങ്ങൾ ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സറ്റേഷൻ SHO കിരൺ എസും  അഭിജിത് ജോൺസൻ, ഷാഹിദ് കെ.എം എന്നിവരും ഡൽഹിയിലേക്ക് പുറപ്പെട്ടു. 

ഡൽഹിയിൽ എത്തിയശേഷം ആദിത്ത് വിളിച്ച വിവിധ നമ്പറുകളുടെ ലൊക്കേഷൻ അടങ്ങിയ ഒരു റൂട്ട് മാപ്പ് തയ്യാറാക്കി, പ്രസ്തുത സ്ഥലങ്ങളിൽ നേരിട്ടെത്തി ആളുകളെ ചിത്രം കാണിച്ച് അന്വേഷിച്ചപ്പോൾ, അവർക്ക് ആദിത്തിനെ തിരിച്ചറിയാൻ കഴിഞ്ഞുവെങ്കിലും അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല, 

ഒടുവിൽ അന്വേഷണം കൂടുതൽ  ഊർജിതമാക്കുകയും ഞായറാഴ്ച രാത്രി 10 മണിയോടെ സരോജിനി നഗറിന് സമീപം ജ്യൂസ്‌ ഷോപ്പിന് മുന്നിൽ  വെച്ച് ആദിത്തിനെ കണ്ടെത്തുകയായിരുന്നു. കണ്ടെത്തുമ്പോൾ അദ്ദേഹം അതീവ അവശനായിരുന്നു, തുടർന്ന് ഭക്ഷണവും വസ്ത്രങ്ങളും നൽകുകയും,  ഒപ്പം താമസിപ്പിച്ച് കാര്യങ്ങൾ തിരക്കിയതിൽ യാത്ര ചെയ്യാനും ഇത്തരത്തിൽ ജീവിക്കാനും ഇഷ്ടമുള്ളതുകൊണ്ടാണ് ഇവിടേക്ക് വന്നതെന്നും, സൗജന്യമായി ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചും പാലങ്ങൾക്കടിയിലും തെരുവിലും താമസിച്ചാണ് കഴിഞ്ഞതെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു,

കോടതിയിൽ ഹാജരാക്കിയ ആളെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ ടി.ആർ രാജേഷ് മെഡിക്കൽ കേളേജ്  ഇൻസ്പെക്ടർ കിരൺ സബ് ഇൻസ്‌പെക്ടർ കബീർ ടി. കെ. സിവിൽ പോലീസ് ഓഫീസർമാരായ അഭിജിത് ജോൺസൺ, ഷാഹിദ് കെ. എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories