Share this Article
News Malayalam 24x7
യാത്രയ്ക്കിടെ റോഡിൽ വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
വെബ് ടീം
3 hours 36 Minutes Ago
1 min read
saiju

തിരുവനന്തപുരം:കിളിമാനൂരിൽ പുരയിടത്തിലെ തെങ്ങിൽനിന്നു റോഡിൽ വീണ തേങ്ങ തെറിച്ച് ദേഹത്തിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയിൽ എസ്.സൈജു(47) ആണു മരിച്ചത്. എംസി റോഡിൽ പൊരുന്തമൺ എംജിഎം സ്കൂളിനു സമീപം ഇന്നലെ രാവിലെ 8.15ന് ആയിരുന്നു അപകടം.

പ്ലംബിങ് തൊഴിലാളിയായ സൈജു ജോലിക്കായി ആറ്റിങ്ങലിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. സ്കൂളിന് എതിർവശത്തെ പുരയിടത്തിലെ തെങ്ങിൽനിന്നു റോഡിലേക്കു പതിച്ചയുടൻ കുതിച്ചുയർന്ന തേങ്ങ സൈജുവിന്റെ നെഞ്ചിലിടിച്ചു. ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞതോടെ സൈജുവും കുഴഞ്ഞുവീണു. അവിടെയെത്തിയ ആംബുലൻസിൽ സൈജുവിനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആതിര(കാർത്തിക ലാബ്, ചിറയിൻകീഴ്). മകൾ: ഐശ്വര്യ. സംസ്കാരം നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories